മാണിസാറിനെ ചതിച്ചവരെ ജനം തിരിച്ചറിഞ്ഞു, ഈ ജയം എതിരാളികള്‍ക്കും പടിയടച്ചവര്ക്കുമുള്ള മറുപടി ജോസ് കെ മാണി
കോട്ടയം: രാഷ്ട്രീയ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും എതിരാളികള്‍ക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ജോസ് കെ മാണി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയ പലരും ഉണ്ട്. അവര്‍ക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിത്’.
‘കേരളാ കോണ്‍ഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം’. ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയച്ച കോണ്‍ഗ്രസിന് ജനം നല്കിയ മറുപടിയാണ് ഇതെന്നും ജോസ് കെ മാണി പ്രതികരിച്ചു.