തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവുമായി ട്വന്റി-20. കിഴക്കമ്ബലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്.
എട്ടുവര്‍ഷം മുന്‍പ് രൂപം കൊണ്ട ട്വന്റി-20 കൂട്ടായ്മ 2015ല്‍ കിഴക്കമ്ബലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. കിഴക്കമ്ബലം പഞ്ചായത്തിലെ 19 സീറ്റുകളില്‍ 17 സീറ്റുകളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി-20 നേടിയത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് കിഴക്കമ്ബലത്ത് കിറ്റക്സിന്റെ സി.എസ്.ആര് പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ട്വന്റി 20 എന്ന ചരിറ്റബിള്‍ ട്രസ്റ്റ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ച പഞ്ചായത്തിലാണ് കഴിഞ്ഞ തവണ ട്വന്റിക്ക് അട്ടിമറി വിജയം നേടാനായത്.
തിരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ മെമ്ബര്‍മാര്‍ക്ക് ഓണറേറിയത്തിന് പുറമെ ട്വന്റി 20 ശമ്ബളവും നല്‍കിയിരുന്നു. 2016ല്‍ തെരഞ്ഞെടുക്കപ്പെട്ട ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി നടപ്പിലാക്കാന്‍ കിറ്റക്സ് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് ട്വന്റി 20.