കാസര്‍കോട് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും
വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 9 മണിവരെയുള്ള
ഫലമറിഞ്ഞപ്പോള്‍ കാസര്‍കോട് നഗരസഭയില്‍ പത്ത് സീററുകളില് യു.ഡി.എഫ് വിജയിച്ചു. എന്‍.ഡി.എ ഒരു സീറ്റിലും വിജയിച്ചു. നഗരസഭയിലേ ഒന്നാംവാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുസ്ലാഖ് ചേരങ്കൈ 72
വോട്ടിന് വിജയിച്ചു. മുസ്ലാഖിന് 327 വോട്ടും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സിദീഖ് ചേരങ്കൈക്ക് 255 വോട്ടും ബിജെ.പി സ്ഥാനാര്‍ത്ഥി മനോരന് 217 വോട്ടും ലഭിച്ചു. രണ്ടാം വാര്‍ഡില്‍ മുസ്ലിംലീഗിലെ അബ്ബാസ് ബീഗം 232 വോട്ടിന് വിജയിച്ചു. അബ്ബാസിന് 510 വോട്ടും എതിര് സ്ഥാനാര്‍ത്ഥി മാമു കൊപ്പരക്ക് 281 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 46 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ മുസ്ലിംലീഗ് റിബല്‍ സ്ഥാനാര്‍ത്ഥി വിജയിച്ച അടുക്കത്ത്ബയല്‍ വാര്‍ഡ് ലീഗ് തിരിച്ചുപിടിച്ചു. ഇവിടെ മുസ്ലിംലീഗിലെ ഷംസീദ ഫിറോസ് 172 വോട്ടിന് വിജയിച്ചു. നഗരസഭയിലെ മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ രണ്ട് വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു. ഹൊന്നമൂലയിൽ ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയമായിരുന്നെ ങ്കിൽ ഫോർട് റോഡിൽ രണ്ടു വോട്ടുകൾക്കാണ് സ്വതന്ത്രൻ വിജയം പിടിച്ചെടുത്തത്,
ഹസീന നൗഷാദ് ഹൊണ്ണമൂല ഷക്കീന മൊയ്തീൻ തെരുവത്ത് ആഫില ബഷീർ പളളിക്കൽ സഫിയ മൊയ്തീൻ ഖാസിലാനെ അഡ്വ. വി.എം. മുനീർ തളങ്കര ബാങ്കോട് ഇക്ബാൽ ബാങ്കോട് ചേരങ്കൈ ഈസ്റ്റ് അബ്ബാസ് ബീഗം അട്ക്കത്ത്ബൈൽ ഷംസീദ ഫിറോസ്
ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലകുറേറ്റില് നിന്ന് എണ്ണിത്തുടങ്ങി. ജില്ലയില്‍ 20847 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണമാണ് ആദ്യ ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ഇതു കൂടാതെ 3121 പേരുടെ സ്പെഷ്യല്‍ പോസ്റ്റലുകളുടെ എണ്ണലും ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകളും വോട്ടെണ്ണല്‍ ഫലവും അപ്പപ്പോള്‍ അറിയിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കലക്ട്രേറ്റിലെ മീഡിയ കണ്ട്രോള് റൂമിലെ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. കലകുറേറ്റില് കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഇവിടെ നിന്നുള്ള വിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫെയ്ത്ബുക്ക് പേജിലൂടെ തല്‍സമയം ലഭിക്കും.