കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ഉടന്‍ ലഭ്യമാകും.ഉച്ചയോടെ മുഴുവന്‍ ഫലങ്ങളും അറിയാം. വോെട്ടണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂര്‍ത്തിയാകും. ഉച്ചയോടെ നഗരസഭകള്‍ അടക്കം മുഴുവന്‍ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്.