മഞ്ചേശ്വരം > ആചാരങ്ങളും വിശ്വാസങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കരുതെന്ന സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
മത,ജാതി വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമാക്കരുതെന്നായിരുന്നു ടിക്കാറാം മീണയുടെ നിര്‍ദേശം. എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് മഞ്ചേശ്വരത്ത് പറഞ്ഞു.