ചട്ടഞ്ചാലിൽ സംഘർഷം, മുസ്ലീം ലീഗ് പ്രവർത്തകന് കുത്തേറ്റു,പിന്നിൽ എൽ ഡി എഫെന്ന്
യു ഡി എഫ്.
കാസർകോട് :ചട്ടഞ്ചാലിൽ മുസ്ലിം ലീഗ് പ്രവർത്തകന് കത്തി കുത്തേറ്റു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ടൗണിലാണ് അക്രമം. മഹിനാബാദിലെ
ഇബ്രാഹിമി (33)നാണ് കുത്തേറ്റത്. യുവാവിനെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ സി പി എമ്മുകാരാണെന്ന് യു ഡി എഫ് ആരോപിച്ചു. മൂന്നു ദിവസം മുമ്പ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം നടക്കുന്നതിനിടെ സ്ഥലത്തു സിപിഎം -ലീഗ് പ്രവർത്തകർ തമ്മിൽ ഉരസിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ അക്രമം.
ഇബ്രാഹിമിന് തലക്കും കൈക്കും പരിക്കുണ്ട്.