പാചകവാതക വില വീണ്ടും കൂട്ടി;സിലിണ്ടറിന് 701 രൂപ
പുതിയ നിരക്ക് ഇന്ന് മുതൽ
കൊച്ചി: കേന്ദ്ര സർക്കാർ പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില.
വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്കും 27 രൂപ കൂട്ടി. ഇതോടെ അത്തരം സിലണ്ടറുകൾക്ക് 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.അന്നും 50 രൂപയാണ് കൂട്ടിയത്.
5 മാസമായി പാചകവാതക സബ്സിഡിയും മുടങ്ങിയിരിക്കുകയാണ്.