പൗരത്വ രജിസ്റ്റർ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെനന് തുറന്ന് പറയാൻ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംക്കൊള്ളുന്ന കോൺഗ്രസിന് ആകുന്നില്ല. കോൺഗ്രസിന്റെ ശിരസിൽ വചിട്ടി നിന്നാണ് ആർഎസ്എസ് ഗാന്ധിജിയെക്കുറിച്ച് പ്രഘോഷിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കോഴിക്കോട്: കോൺഗ്രസിനെ വിമർശിച്ച് ഇകെ സുന്നി മുഖപത്രം. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റർ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുമെന്ന് പറയുന്ന അമിത് ഷായ്ക്കെതിരെ ഒരക്ഷരം പോലും കോൺഗ്രസ് നേതാക്കൾ ഉരിയാടിയാടുന്നില്ലെന്ന് മുഖപത്രത്തിൽ പറയുന്നു. ആർഎസ്എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും സുപ്രഭാതം ദിനപത്രത്തിന്റെ മുഖപ്രസംഗം വ്യക്തമാക്കുന്നു.
ആർഎസ്എസ് ഉയർത്തികൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ കോൺഗ്രസിന്റെ ദുർബലമായ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. മുത്തലാഖിലും കശ്മീരിനെ വിഭജിക്കുന്നതിനും കോൺഗ്രസ് ആ നയം തുടർന്നു. പൗരത്വ രജിസ്റ്റർ മുസ്ലിംങ്ങളെ പുറന്തള്ളുന്ന പദ്ധതിയാണെനന് തുറന്ന് പറയാൻ മതനിരപേക്ഷ കക്ഷിയെന്ന് ഊറ്റംക്കൊള്ളുന്ന കോൺഗ്രസിന് ആകുന്നില്ല. കോൺഗ്രസിലൂടെ ഇ കെ വിഭാഗം ഇപ്പോൾ വെടി ഉതിർത്തത് ചെന്ന് കൊള്ളുന്നത് മുസ്ലിം ലീഗിന്റെ നെഞ്ചിലേക്കാണ് .ബി ജെ പി ന്യൂനപക്ഷങ്ങൾക്ക് എതിരെ കരിനിയമങ്ങൾ പാസാക്കുമ്പോൾ മുസ്ലിംലീഗ് എം പി മാർക്ക് കല്യാണവും ശാരീകപ്രയാസങ്ങളുമാണ് ഉടലെടുക്കുന്നതെന്നു നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു
സമീപക്കാലത്ത് ഇകെ സുന്നി വിഭാഗവും യുഡിഎഫും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത പരിഹരിച്ചതാണ്. ഇതിനിടയിലാണ് ദേശീയ പ്രശ്നങ്ങളിൽ കോൺഗ്രസിന് കാര്യമായി ഇടപെടാൻ കഴിയുന്നില്ലെന്ന് വിമർശിച്ച് ഇകെ സുന്നി വിഭാഗം രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ദേശീയ പ്രശ്നങ്ങളിൽ കോൺഗ്രസിന് ഇടപെടാൻ കഴിയുന്നില്ലെന്ന വിമർശനം യൂ ഡി എഫിനെ പ്രതിസന്ധിയിലാക്കുകയാണ്. ഫലത്തില്‍ ഇത് ലീഗിനെകൂടി പ്രതിസന്ധിയിലാക്കും. മഞ്ചേശ്വരത്തടക്കം ഇകെ സുന്നികളുടെ വോട്ട് വളരെ നിർണായകമാണ്. യൂ ഡി എഫ് പുലർത്തുന്ന ബി ജെ പി സ്നേഹത്തിന് അർഹിക്കുന്ന മറുപടി ഉപതെരഞ്ഞെടുപ്പിൽ നൽകണമെന്ന് കിഴ്ഘടങ്ങളിലൂടെ അടിത്തട്ടിലെ പ്രവർത്തകർക്ക് ഇ കെ വിഭാഗം രഹസ്യ നിർദേശം നൽകിയിരുന്നു .ഇതിന് ബലം നൽകുന്നു വിവരങ്ങളാണ് ഇപ്പോള്‍ മുഖപ്രസംഗത്തിലൂടെ പുറത്തായത് ..