പെരിയ: കല്യോട്ട്
പോളിംഗ് ബൂത്തിൽ സിപിഎം പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ ബന്ദിയാക്കിയ വിവരമറിഞ്ഞെത്തിയ സിപിഎം ഏരിയ കമ്മിറ്റി അംഗവും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സ്ഥാനാർഥിയുമായ പി കൃഷ്ണൻ അടക്കമുള്ള എൽഡിഎഫ് നേതാക്കളെ കോൺഗ്രസുകാർ ആക്രമിച്ചു. കല്ലിയോട്ട് ബൂത്തിൽ ഓപ്പൺ വോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകരെ ആണ് കോൺഗ്രസുകാർ അഞ്ചര മണിയോടുകൂടി തടഞ്ഞുവെച്ചത്.സംഭവം അറിഞ്ഞെത്തിയ
സിപിഎം ഏരിയ കമ്മിറ്റി അംഗം സി കൃഷ്ണൻ, ജ്യോതിബസു ,ബിജു
എന്നിവരെ കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു. കൃഷ്ണനെ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു .പരിക്കേറ്റ കൃഷ്ണൻ ,ജ്യോതിബാസു എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആറുമണിവരെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന പ്രദേശത്ത് കോൺഗ്രസുകാർ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു ഏരിയാ കമ്മിറ്റി അംഗമായ കൃഷ്ണൻ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് അമ്പലത്തറ പേരിൽ തുടങ്ങിയ പ്രദേശങ്ങളിൽ കോൺഗ്രസ് സിപിഎം സംഘർഷം ഉടലെടുത്തു .വിവരമറിഞ്ഞ് എത്തിയ പൊലീസ് അതീവ ജാഗ്രത പുലർത്തുന്നു