കാസർകോട്: ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും 103 വയസ്സുകാരൻ നിട്ടോണി ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാവിലെ തന്നെ കൊച്ചുമകന് രവിക്കൊപ്പം ബെള്ളൂര്‍ ജി എച്ച് എസ് എസില്‍ എത്തി വോട്ട് രേഖപ്പെടുത്തി. സമ്മതിദായക അവകാശം യഥാവിധി വിനിയോഗിച്ച് മാതൃകയാവുകയാണ് ഈ 103 കാരന്. ബെള്ളൂര്‍ കുദ്ദു ഹൗസിലാണ് മുന്‍ തെയ്യം കലാകാരനും നാട്ടു വൈദ്യനുമായ നിട്ടോണി താമസിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തില്‍ എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിച്ച്, ഈ സമ്പ്രദായത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്ന പക്ഷക്കാരനാണ് നിട്ടോണി.