കാസര്‍കോട്: വോടിംഗ് കേന്ദ്രത്തിന് പുറത്ത് എല്‍ ഡി എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞ് വീണു മരിച്ചു. സി പി എം പ്രവര്‍ത്തകനുമായ അഫ്സല് ഖാന് (49) ആണ് മരിച്ചത്. അബ്ദുല്‍ ഹമീദ് ഖാന് – അഖ്തറുന്നിസ ദമ്ബതികളുടെ മകനാണ്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പള്ളിക്കാല്‍ എം ഐ എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് കുഴഞ്ഞു വീണത്. ഉടനെത്തന്നെ തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തെരുവത്ത് സ്പോര്‍ടിംഗ് ക്ലബിന്റെ ജനറല്‍ സെക്രട്ടറിയാണ്. ജില്ലാ ക്രികറ്റ് അസോസിയേഷനില്‍ സ്പോര്ടസ് കൗണ്‍സിലിന്റെ പ്രതിനിധിയാണ്./