ജീവിതത്തിൽ ആദ്യം, കൈപ്പത്തിക്കല്ലാതെ രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ട്; ആദ്യമായി ഏണിക്ക് വോട്ട് ചെയ്ത് കാസർകോട് എം പി
കാസര്‍കോട്: ജീവിതത്തില്‍ ആദ്യമായി കോണ്‍ഗ്രസുകാരനല്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ആദ്യമായാണ് കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്തതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് തന്നെ വ്യക്തമാക്കുകയായിരുന്നു. വോട്ടവകാശം കിട്ടിയത് മുതല്‍ കൈപ്പത്തിക്ക് വോട്ടു കുത്തിയിരുന്ന നേതാവ് ഇക്കുറി എംപിയുടെ വാര്‍ഡില്‍ മല്‍സരിക്കുന്ന ലീഗ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്.
പതിനെട്ടാമത്തെ വയസ്സില്‍ വോട്ടവകാശം കിട്ടിയതു മുതല്‍ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാന്‍ ജീവിക്കുന്ന സ്ഥലം പഞ്ചായത്തില്‍നിന്ന് മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാര്‍ലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തില്‍ ആദ്യമായി ‘ഏണി’ അടയാളത്തില്‍ വോട്ടു ചെയ്തുവെന്നും ഉണ്ണിത്താന് പറഞ്ഞു. പടന്നക്കാട് എസ്എന്‍ യുപി സ്കൂളിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്തത്