കെജ്രിവാൾ നാണമില്ലാത്ത കള്ളന്.. അംബാനിക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കി, കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കളിക്കുന്നു, തുറന്നടിച്ച് പഞ്ചാബ് മുഖ്യമന്ത്രി
അമൃത്സര്‍: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
കര്‍ഷക പ്രതിഷേധത്തിൽ ആം ആദ്മിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് അമരീന്ദര്‍ സിംഗിന്റെ ആരോപിച്ചു
പ്രതിഷേധത്തെ അരവിന്ദ് കെജ്രിവാള് മുതലെടുക്കുകയാണ്. ‘നാണമില്ലാത്ത കള്ളനാണ്’ കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാരിന് കീഴില്‍ അംബാനി തഴച്ചുവളരുകയാണെന്നും റിലയന്‍സ് നടത്തുന്ന ബി.എസ്.ഇഎസിന് കീഴിലുള്ള പരിഷ്കാരങ്ങളെ തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയുകയും ചെയ്യുകയാണ് കെജ്രിവാളെന്നും അമരീന്ദര്‍ പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ നീതി തേടി ഇരിക്കുമ്പോള്‍ കെജ്രിവാളും പാര്‍ട്ടിയും രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.
‘നിങ്ങള്‍ക്ക് നാണമില്ലേ? ഞങ്ങളുടെ കര്‍ഷകര്‍ നിങ്ങളുടെ നഗരത്തിന് പുറത്തുള്ള റോഡുകളില്‍ ശൈത്യകാലത്തെ തണുപ്പിനെ വകവെയ്ക്കാതെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സമയത്ത്, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ചിന്തിക്കാനാകുന്നത്,” അമരീന്ദര്‍ പറഞ്ഞു.