മാസങ്ങളായി ശമ്പളമില്ല, കോവിഡിന്റെ പേരില്‍ ഉള്ളതും കൂടി വെട്ടിക്കുറച്ചതോടെ ജീവനക്കാര്‍ ക്ഷുഭിതരായി; ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ ശാല ജീവനക്കാര്‍ അടിച്ചുതകര്‍ത്തു
ബംഗളൂരു: ശമ്പളം നല്‍കാത്ത കമ്പനിയോട് ജീവനക്കാര്‍ അരിഷം തീര്‍ത്തത് സ്ഥാപനം അടിച്ചുതകര്‍ത്തുകൊണ്ട്. ബെംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണശാലയാണ് ജീവനക്കാര്‍ അടച്ചുതകര്ത്തത്. ശമ്പളം കൃത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നിര്‍മാണശാലയ്ക്കെതിരെ ജീവനക്കാര്‍ അക്രമം നടത്തിയത്. അമേരിക്കയിലെ ആപ്പിള്‍ കമ്പനിക്കുവേണ്ടി ഐഫോണ്‍ നിര്‍മിച്ചുനല്‍കുന്ന തായ് വാനീസ് ടെക് കമ്പനിയായ വിസ്ട്രന്‍ ഇന്‍ഫോകോം ആണ് ആക്രമിക്കപ്പെട്ടത്.
മാസങ്ങളായി ശമ്പളമില്ലാതെ വിശമിക്കുന്നതിനിടെയാണ് കോവിഡിന്റെ പേരില്‍ ഉള്ള ശമ്പളം കൂടി വെട്ടിക്കുറയ്ക്കാന്‍ പോകുകയാണെന്ന് കകമ്പനി അറിയിച്ചത്. ഇതോടെ ജീവനക്കാര്‍ ക്ഷുഭിതരാകുകയായിരുന്നു. സ്ഥാപനത്തിലെ ഭൂരിപക്ഷം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും ഇതിനുപുറമെ ശമ്പളം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതോടെയാണ് അവര്‍ പ്രകോപിതരായതെന്നും ട്രേഡ് യൂണിയന് നേതാക്കള്‍ പറഞ്ഞു.
ജീവനക്കാര്‍ കമ്പനിയുടെ വാഹനങ്ങള്‍ കത്തിക്കുകയും ഓഫീസിനുനേരെ കല്ലെറിയുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. അതേസമയം വിസ്ട്രന്‍ ഇന്‍ഫോകോം സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്രമ സംഭവത്തെ അപലപിക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു.