തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം :തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. നല്ല ആത്മവിശ്വാസമുണ്ടെന്നും വിജയ പ്രതീക്ഷയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാറില്‍ യുഡിഎഫ് തൂത്തുവാരും. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും എല്‍ഡിഎഫിലും ബിജെപിയിലും അല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിച്ചിരുന്നു.
രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക.