കാസർകോട്: നഗരസഭാ ഒമ്പതാം വാർഡിൽ മത്സരം കനക്കുകയാണ്.ബിജെപിയും, കോൺഗ്രസും, സി പി എമ്മും മത്സരിക്കുന്ന വാർഡിൽ പൊതു സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ തെരുവത്ത് യു.ഡി.എഫ്.സ്ഥാനാർത്ഥി അർജുനൻ തായലങ്ങാടിയുടെ വോട്ടിൽ വിള്ളൽ ഉണ്ടാകുമോ എന്നാണ് രാഷ്ടീയ നിരീക്ഷകർ എത്തി നോക്കുന്നത്. ബി ജെ പി ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ഭൂരിപക്ഷ വാർഡിൽ സ്വതന്ത്ര നേടുന്ന വോട്ടുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. കഴിഞ്ഞ കാലങ്ങളിലത്രയും വൻ ഭൂരിപക്ഷത്തിൽ ബി ജെ പി ജയിച്ചു വരാറുള്ള വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശനാന്ന്. രമേശനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുഡിഎഫ് നേതൃത്വം അർജുനൻ തായലങ്ങാടിയെ തന്നെ രംഗത്തിറക്കിയിരിക്കുന്നത്. ഇതിനിടയിൽ സിപിഎമ്മും സ്വതന്ത്രൻ അബ്ദുറഹ്മാൻ നേടുന്നു വോട്ടുകൾ അർജുനൻ തലങ്ങാടിക്ക് വെല്ലുവിളിയായി മാറും
അതേസമയം ബിജെപി സ്ഥാനാർത്ഥി രമേശൻ ഭൂരിപക്ഷം കുറക്കാനുള്ള ശ്രമമാണ് തൻറെ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതന്ന് അബ്ദുറഹിമാൻ തെരുവത്ത് പറയുന്നത്, ജില്ലയിലെ മനഷ്യവകാശ പ്രശ്നങ്ങളിലും, മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന തനിക്ക് ഇവിടെ മത്സരിക്കേണ്ടി വന്നത് യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധത്തെ തുടർന്നാണന്നും റഹ്മാൻ പറയുന്നു. എൻറെ മത്സരം രണ്ട് ബിജെപിക്കാർ ക്കെതിരെയാണ് .2010ൽ അർജുൻ മത്സരിച്ച് വിജയിച്ച വിദ്യാനഗർ പത്താം വാർഡ് കഴിഞ്ഞ പ്രാവശ്യം ബിജെപി അട്ടിമറി വിജയം നേടിയത് ഇവർക്കിടയിലെ അന്തർധാര സജീവമായാത് കൊണ്ടാണന്നും അതുകൊണ്ടുതന്നെ ഒമ്പതാം വാർഡിൽ തൻറെ സ്ഥാനാർത്ഥിത്വത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അബ്ദുറഹ്മാൻ തെരുവത്ത് അവകാശപ്പെട്ടു.