ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവറെ ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തു.
കൊച്ചി:ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവറെ ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തു. ചാലക്ക കോന്നം വീട്ടിൽ യൂസഫ് (62)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ ചാലക്കൽ റോഡിലാണ് സംഭവം. നായയെ കാറിൻറെ പിന്നിൽ കെട്ടിയിട്ട് കാറോടിച്ച് പോവുകയായിരുന്നു. റോഡിലൂടെ നായയെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ട് ബൈക്കിലെത്തിയ യുവാവ് സംഭവം മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തു. ഇത് കണ്ട് എസ്.എച്ച്.ഒ ടി.കെ. ജോസി സ്വമേധയാ കേസ് എടുക്കുകയായിരുന്നു