തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല; ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറഇപ്പോഴും ചാണകം മെഴുകിയതാണ് ; ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്ന് സുരേഷ്ഗോപി
തിരുവനന്തപുരം:തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത് . തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ കെട്ടിയിറക്കിയ എംപിയെന്നോ വിളിച്ചോളൂ, തനിക്ക് വിഷമമില്ല. താന്‍ ആരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളിയും ബിജെപി പ്രവര്‍ത്തകനുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു . കോഴിക്കോട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ ചെമ്ബഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും ആ തറയ്ക്ക് നല്ല ഉറപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വൃത്തികെട്ട ജന്മങ്ങള് വൃത്തികെട്ട ഭരണത്തിന് വേണ്ടി വിളംബരം എന്ന പേരില്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ് ഇതെല്ലാം എന്നും സുരേഷ് ഗോപി പറഞ്ഞു. ഭരിച്ചു തെളിയിക്കാന്‍ തങ്ങള്‍ക്ക് ആയിരം പഞ്ചായത്തുകള്‍ തരൂ എന്നും സുരേഷ് ഗോപി വ്യക്തമാക്കി. കഴിഞ്ഞദിവസം കണ്ണൂരില്‍ സംസാരിക്കുമ്ബോഴും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുരേഷ് ഗോപി ഉന്നയിച്ചത്. വൃത്തികെട്ട ഭരണമാണ് കേരളത്തിലേതെന്നും സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്കുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണെന്നും നെറികേട് കാണിച്ച ഈ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.