നീലേശ്വരത്ത് പെട്രോൾ പമ്പിൽ തീപിടിത്തം, ഒഴിവായത് വൻ ദുരന്തം, ജനറേറ്റർ കത്തി നശിച്ചു
നീലേശ്വരം : ബസ്റ്റാൻഡിനു സമീപം രാജാറോഡിലെ പട്രോൾ പമ്പിൽ തീപ്പിടുത്തം. ജനറേറ്റർ കത്തി നശിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് അപകടമുണ്ടായത്. വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ നീലേശ്വരം പോലീസും സിവിൽ ഡിഫൻസും സംയുക്തമായി തീ അണച്ചു. ഷോട്ട് സർക്യുട്ടാണ് അപകട കാരണമെന്നും ആളപായമുണ്ടായില്ലെന്നും ഫയർഫോഴസ് അധികൃതർ അറിയിച്ചു. അതേസമയം
പെട്ടെന്ന് തീയണക്കാൻ പറ്റിയതിനാൽ വൻ ദുരന്തമൊഴിവായി.