ബോളിവുഡ് നടി ആര്യ ബാനര്‍ജി അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍; രക്തത്തില്‍ കുളിച്ച് മൃതദേഹം
കൊല്‍ക്കത്ത: ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ അഭിനയിച്ച് ശ്രദ്ധ നേടിയ ബംഗാളി നടി ആര്യ ബാനര്‍ജി (33)യെ മരിച്ചനിലയില്‍ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ അപ്പാര്‍ട്ട്മെന്റിലാണ് വെള്ളിയാഴ്ച നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു
ഇവരാണ് പൊലീസിനെ വിളിച്ചത്. കട്ടിലിനു സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് ആര്യയെ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍.
ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും മുറിയില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.