അശരണര്‍ക്ക് ഭക്ഷണം നല്കുവാന് പിറന്നാള്‍ ദിനത്തില്‍ പ്രത്യാശ് മോന് ഭണ്ഡാരവുമായി നന്മ മരച്ചുവട്ടിലെത്തി
കാഞ്ഞങ്ങാട്: ”വാരിക്കൂട്ടലല്ല, കൊടുത്തു മുടിയലാണ് പ്രഭുത്വം ” എന്ന് എഴുതിയ മഹാകവി പി കുഞ്ഞിരാമന് നായരുടെ മണ്ണിലാണ് നമ്മള് എന്നതിന് ഉദാഹരണമാണ് കാഞ്ഞങ്ങാട് നന്മമരച്ചുവട്ടിലേക്ക് കഴിഞ്ഞ നാൾ കയ്യിലൊരു ഭണ്ടാരവും പിടിച്ച് കയറിവന്ന പ്രത്യാശ് മോന്. എത്ര ചൂടിലും നിലനില്‍ക്കുന്ന നാളെത്തെ തലമുറയുടെ ചില പച്ചപ്പുകളാണ് നന്മമരത്തിന്റെ വലീയ പ്രതീക്ഷ. കുഞ്ഞുപ്രായത്തില്‍ത്തന്നെ സ്വന്തം പിറന്നാളിന് പാവപ്പെട്ടവന് നല്കുന്ന ഭക്ഷണമാണ് ഏറ്റവും വലിയ ദൈവ പ്രാര്‍ത്ഥന എന്ന് തിരിച്ചറിഞ്ഞ് സ്വയം പലനാള്‍ സ്വരൂപിച്ച ഭണ്ഡാരം നന്മമരത്തിന് സമര്‍പ്പിച്ച കുട്ടി.”മിച്ചം നല്‍കുന്നതല്ല ദാനം” എന്ന നബിവചനം സത്യമാക്കിക്കൊണ്ട്, ഉള്ളതില്‍ നിന്നും ദാനം ചെയ്ത ഈ ബാലൻ തന്റെ ചുറ്റുമുള്ള ലോകത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഹൃദയം തുറന്നു വയ്ക്കുന്നു.. ഭാണ്ടാരം തുറന്ന് നോക്കി 2590 രൂപയുണ്ട് ആകെ.
കുട്ടിക്കാലം മനുഷ്യന്റെ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലഘട്ടമാണ്. അതിനാല്‍ അവരുടെ ആവശ്യങ്ങള്‍ രുചികൾ മനസ്സിലാക്കി
കുട്ടികളെ നന്മയിലേക്ക് നയിക്കുന്ന ചിന്തകളോ വികാരങ്ങളോ കുഞ്ഞുങ്ങളിൽ രൂപപ്പെടുത്താനുള്ള സാഹചര്യം അവരിൽ ഉണ്ടാക്കാൻ പ്രത്യാശിന്റെ മാതാപിതാക്കളെപ്പോലെ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ എന്ന് നന്മ മരം പ്രവർത്തകർ ആശംസിച്ചു
മണലിൽ സി വി പ്രകാശൻ – ഷൈമ ദമ്പതികളുടെ മകനാണ് പ്രത്യാശ്.