46 ജീവനക്കാര്‍ക്ക് കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്ഷേത്ര ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് മുഴുവന്‍ ആളുകള്‍ക്കും നടത്തിയ വിശദമായ പരിശോധനയിലാണ് 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥരീകരിച്ചത്.
ക്ഷേത്രത്തില്‍ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കണ്ടെയ്ന്മെന്റ്സോണാക്കി. എന്നാല്‍ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും.