ഗര്‍ഭഛിദ്രം നിയവിധേയമാക്കുന്ന ബില്ലിന് അംഗീകാരം, 14 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാമെന്ന് വ്യവസ്ഥ
ബ്യൂനസ് ഐറിസ്: ഗര്‍ഭഛിദ്രം നിയവിധേയമാക്കുന്ന ബില്ലിന് അംഗീകാരം നല്കി. ബില്‍ നിയമമായാല്‍ അര്‍ജന്റീനയില്‍
14 ആഴ്ചവരെ പ്രായമായ ഗര്‍ഭം നിയമപരമായി അലസിപ്പിക്കാന്‍ സാധിക്കും. പാര്‍ലമെന്റ് അധോസഭ അംഗീകാരം നല്കിയ കരട് ബില്‍ ഇനി സെനറ്റും കൂടി പാസാക്കേണ്ടതുണ്ട്. വെള്ളിയാഴ്ച രാവിലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ആണ് കരട് ബില്‍ അവതരിപ്പിച്ചത്. 117നെതിരെ 131 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. അതേസമയം ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
2018ലും സമാന ബില്‍ സെനറ്റിന്റെ പരിഗണനക്ക് വന്നിരുന്നെങ്കിലും പാസായിരുന്നില്ല. ബില്‍ പാസായതോടെ വ്യാഴാഴ്ച രാത്രി മുഴുവന്‍ ബില്‍ അനുകൂലികള്‍ പച്ച മുഖംമൂടി ധരിച്ച് ആഹ്ലാദപ്രകടനം നടത്തി. എതിര്‍ക്കുന്നവര്‍ പ്രതിഷേധപ്രകടനം നടത്തി. തെക്കേ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മസ്ഥലം കൂടിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ബില്ലിന് രാഷ്ട്രീയപരമായും മതപരമായും ഏറെ പ്രാധാന്യമുണ്ട്.