മുസ്ലീം ലീഗ് ആധിപത്യമുള്ള ചെമ്മനാട് പഞ്ചായത്തിലെ ചാത്തങ്കൈ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി നടന്നടുക്കുന്നത് അട്ടിമറി വിജയത്തിലേക്ക്
മേല്‍പ്പറമ്പ് :തദ്ദേശ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ 17ആം വാര്‍ഡായ ചാത്തങ്കൈയിലെ പോരാട്ടം ഒരു പുതിയ ലെവലിലേക്ക്.
തുടര്‍ച്ചയായി ലീഗ് കൈവശം വെച്ചുപോന്ന വാര്‍ഡ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുത്തതോടെ വാര്‍ഡിലെ രാഷ്ട്രീയ സമവാക്യങ്ങളാകെ മാറിമാറിയുകയായിരുന്നു. അതിന്റെ ചലനങ്ങള്‍ ഇന്നും വാര്‍ഡിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായി മറ്റന്നാള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇക്കുറി സ്ത്രീ സംവരണ വാര്‍ഡായി മാറിയ ഇവിടെ മുമ്പില്ലാത്ത അത്ഭുതവും ആട്ടിമറിയും നടക്കുമെന്നാണ് വിലയിരുത്ത പ്പെടുന്നത് .
കാസര്‍കോട് ഗവ. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവും കോളേജ് യൂണിയന് ഭാരവാഹിയുമായിരുന്ന ദിവ്യാ രാധാകൃഷ്ണന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് മുമ്പെങ്ങും കാണാത്ത ആവേശത്തിമര്‍പ്പ് വാര്‍ഡില്‍ കൊടുമുടി കയറിയത്. ഐ എന്‍ എല്ലും എല്‍ ഡി എഫില്‍ വന്നതോടെ ഇവിടെ മുന്നണിക്ക് ഒന്നുകൂടി കെട്ടുറപ്പും ആൾബലവും
കൈവന്നു. ഇതിന്റെ പിന്‍ബലത്തിലാണ് വാര്‍ഡില്‍ ഇപ്പോള്‍ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തെത്താന്വ്യത്യസ്ത കരുക്കള്‍ നീക്കി കുതിക്കുന്നത്. പഞ്ചായത്തില്‍ എല്‍ ഡി എഫിന്റെ സാധ്യതാ പട്ടികയിലുള്ള വാര്‍ഡായി പ്രദേശം മാറിയതും ഇവിടെ ആഞ്ഞുവീശുന്ന മാറ്റത്തിന്റെ കാറ്റ് നേതൃത്വം തിരിച്ചറിഞ്ഞത് കൊണ്ടാണ്. നാമനിര്‍ദേശ പത്രിക നല്‍കിയത് മുതല്‍ എല്‍ ഡി എഫ് ബിജെപി യെയും യു ഡി എഫിനേയും അമ്പരപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. സ്ഥാനാര്‍ഥി ദിവ്യയുടെ സൗമ്യതയും ആകര്‍ഷണീയമായ പെരുമാറ്റവും കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയും വാര്‍ഡിലെ ജനങ്ങളുടെയാകെ പിന്തുണ പിടിച്ചുപറ്റാന്‍ ഇടയാക്കിയ മുഖ്യ ഘടകവും എല്‍ ഡി എഫിന് മാത്രം സ്വന്തമാണ്. ഭൂരിപക്ഷം വരുന്ന മുസ്ലിം ജനവിഭാഗങ്ങളിലെ നല്ലൊരു പങ്ക് പ്രത്യേകിച്ച് സ്ത്രീ വോട്ടര്‍മാര്‍ ഇക്കുറി വാര്‍ഡില്‍ ദിവ്യ വരട്ടെ എന്ന നിലപാട് ഉയര്ത്തിക്കാട്ടിക്കഴിഞ്ഞു. തന്നെ തിരഞ്ഞെടുത്താല്‍ വാര്‍ഡിന്റെ വിവേചനമില്ലാത്ത വികസനത്തിനും സ്ത്രീ ശാക് തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്നും ബേക്കല്‍ ടൂറിസ്റ്റ് പദ്ധതി പ്രദേശത്തെ ഈ വാര്‍ഡിനെ ടൂറിസവുമായി കോര്‍ത്തിണക്കി ജനങ്ങള്‍ക്ക് നൂതന തൊഴില്‍ സംരംഭ ങ്ങള് പ്രദാനം ചെയ്യാൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കാന്‍ ശ്രമിക്കുമെന്നും ദിവ്യ പറയുന്നു.പതിവ് വാർപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെക്കുന്നതുകൊണ്ടാണ് എല്‍ ഡി എഫ് ഇക്കുറി മൂന്നില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തുമെന്നും ദിവ്യ നടന്നടുക്കുന്നത് വാര്‍ഡില്‍ അട്ടിമറി വിജയത്തിലേക്കാണെന്നും വോട്ടർമാർ ഒറ്റക്കെട്ടായി പറയുന്നത്.അരിവാൾ ചുറ്റിക നക്ഷത്രം ആണ് ദിവ്യയുടെ തിരഞ്ഞെടുപ്പ് ചിന്ഹം.