കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ കഞ്ചാവ് എക്സൈസ്എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി; 2 പേര് കസ്റ്റഡിയില്‍
വയനാട്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മുത്തങ്ങയ്ക്ക് സമീപം കല്ലൂരില്‍ നടത്തിയ വാഹനപരിശോധനയിലാണ് ലോറി പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26), ആബിദ്(30) എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാര്‍ മുഖേന വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവരികയായിരുന്നു കഞ്ചാവ് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ലോറിയില്‍ പ്രത്യേക പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് കടത്തികൊണ്ടുവന്നത്.
പ്രതികളെയും കെ.എല്‍.11 ബി.എസ്. 2637 നമ്പര്‍ ലോറിയും കഞ്ചാവും വയനാട് സ്ക്വാഡ് സി.ഐ സജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന് കൈമാറി.