ബാര്‍കോഴ അന്വേഷണാനുമതി; സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: ബാര്‍കോഴകേസില്‍ മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരെ കേസിന് അനുമതി നല്കാന് കൂടുതല്‍ തെളിവുകള്‍ ചോദിച്ച് ഗവര്‍ണര്‍. ഇവര്‍ക്കെതിരെയുളള കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന വി.എസ് ശിവകുമാര്‍, കെ.ബാബു, കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ കോഴ വാങ്ങി എന്നായിരുന്നു ബാര്‍ ഉടമയായ ബിജു രമേശ് പറഞ്ഞിരുന്നത്. ഇവര്‍ക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്കി. തുടര്‍ന്ന് അന്ന് മന്ത്രിമാരായിരുന്നതിനാല്‍ നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഗവര്‍ണറുടെ അനുമതി തേടി. രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല എന്നതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ട എന്ന് ഇതിനിടെ നിയമോപദേശം ലഭിച്ചു. അതേസമയം ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്കി.