അബുദാബിയിൽ കൂട്ട ബലാത്സംഗം.ഞെട്ടിത്തരിച്ച് രാജ്യം. പ്രതികൾ പിടിയിൽ
അബുദാബി : യു എ ഇ യുടെ ചരിത്രത്തിന് കറുത്ത പൊട്ടായി പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
സംഭവം പുറത്തായ ഉടൻ ആഭ്യന്തര വിഭാഗം തലവൻമാരുടെ നേരിട്ടുള്ള ഇടപെടലിൽ പ്രതികൾ മൂന്ന് മണിക്കൂറിനകത്ത് പിടിയിലായി. ഇരയുടെയോ പ്രതികളുടെയോ രാജ്യമോ മറ്റ് വിരങ്ങളോ പുറത്ത് വിടാത്ത പോലീസ് രാജ്യത്തിന് ഇത് തീരാ കളങ്കമാണെന്ന് അഭിപ്രായപ്പെട്ടു, ആറ്റോണി ജനറൽ ഹമദ് അൽ ഷംസി നേരിട്ട് മുന്നിട്ടിറങ്ങിയ കേസിൽ ഇനി ഇത് പോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകുമെന്നും അറിയിച്ചു.
മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ യു എ ഇ യുടെ അന്തസ്സ് തകത്തവർക്ക് പരമാവധി ശിക്ഷ നൽകുമെന്നും അറ്റോണി ജനറൽ വ്യക്തമാക്കി,