ചെറുപുഴ :പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 16കാരിയെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസ് ചെറുപുഴയിലെ റോജിന്‍ കുമാര്‍ എന്ന മണിക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത് .സംഭവം മറച്ചുവച്ച് കാമുകന് ഒത്താശ ചെയ്ത മാതാവും പോക്സോ കേസില്‍ പ്രതിയാണ്. 2019 ലാണ് കേസിനാസ്പദമായ സംഭവം ഭര്‍ത്താവുമായി അകന്നു കഴിയുന്ന മാതാവിനൊപ്പം താമസിച്ചു വരുന്ന സ്റ്റേഷന് പരിധിയിലെ 16കാരിയെ വീട്ടില്‍ വച്ച് പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി മാതാവിനോട് പറഞ്ഞപ്പോള്‍ മാതാവ് പീഡനവിവരം മൂടി വെക്കുകയായിരുന്നു തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. വിവരമറിഞ്ഞ് പ്രതി ഒളിവില്‍ പോയിരിക്കുകയാണ് ചെറുപുഴ എസ് ഖദീജ നേതൃത്വത്തില്‍ പ്രതിയെ പിടികൂടാനുള്ള ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്