രാജസ്ഥാനിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ വിജയി ആരാണ് ? കണക്കുകൾ പറയുന്നത് കോൺഗ്രസിൻറെ ദുർബലത.
1833 പഞ്ചായത്തുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 1713 മാത്രം, 201 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ ഭരണകക്ഷി നേടിയപ്പോള്‍ 265 എണ്ണം ബിജെപിക്ക്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലും നേട്ടമുണ്ടാക്കിയത് ബിജെപി തന്നെ; ബിജെപിക്കെതിരെ കര്‍ഷകരോഷം ആളിക്കത്തുമ്പോഴും വോട്ടാക്കി മാറ്റാന്‍ കഴിയാതെ കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍. ഭരണത്തിന്റെ ആനുകൂല്യമുണ്ടായിട്ടും ബിജെപിയെ എതിരിടുന്നതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. ആകെയുള്ള 4371 പഞ്ചായത്ത് സമിതികളില്‍ 1833 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 1713 എണ്ണത്്തില് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 420 സീറ്റുകളിലും എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി (ആര്‍എല്‍പി) 56 സീറ്റുകളിലും വിജയിച്ചു. 16 സീറ്റുകള്‍ സിപിഎം നേടി.
21 ജില്ലാ പഞ്ചായത്തുകളിലായി 636 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 265 എണ്ണവും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. 201 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സിപിഎമ്മും സ്വതന്ത്രരും രണ്ടു വീതം സീറ്റുകള്‍ നേടി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരോഷം ആളിക്കത്തുന്ന സാഹചര്യത്തിലും അതിനെ വോട്ടാക്കി മാറ്റാന്‍ ഭരണം കയ്യിലുണ്ടായിട്ടും കോണ്‍ഗ്രസിന് സാധിച്ചില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കര്‍ഷകസമരം ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് മാധ്യമങ്ങളടക്കം വിലയിരുത്തിയിടത്താണ് കോണ്‍ഗ്രസിനെയും മറികടന്ന് ബിജപിയുടെ നേട്ടം.
കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17ല്‍ 11 മുനിസിപ്പാലികളും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നിലായത് സംസ്ഥാനത്ത് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ജനപിന്തുണ കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനയാണ് കാണിക്കുന്നത്.
വിജയം നേടിയ ബിജെപി സ്ഥാനാര്‍ഥികളെ മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ അഭിനന്ദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ അവകാശവാദങ്ങള്‍ ജനങ്ങള്‍ തള്ളിയതായി അവര്‍ പറഞ്ഞു. അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പ്രതികരിച്ചു.