ജനങ്ങളെ താങ്ങി നിര്‍ത്തേണ്ട സര്‍ക്കാര്‍ ചുറ്റിക കൊണ്ട് അടിക്കുകയാണ് ചെയ്യുന്നതെന്ന് കെ.സി.വേണുഗോപാല്‍ എം.പി
പള്ളിക്കര:ജനങ്ങളെ താങ്ങി നിര്‍ത്തേണ്ട സര്‍ക്കാര്‍ ചുറ്റിക കൊണ്ട് അടിക്കുകയാണ് ചെയ്യുന്നതെന്ന് കെ.സി.വേണുഗോപാല്‍ എം.പി. പളളിക്കര പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പളളിക്കര പഞ്ചായത്ത് യു.ഡി എഫ് ചെയര്മാന് ഹനീഫ കുന്നിന് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ ഡി.സിസി പ്രസിഡണ്ട് അഡ്വ സി.കെ.ശ്രീധരന്, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണഠന്‍, ബാലകൃഷ്ണന് പെരിയ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കര്‍, ഡി.സി.സി. നിര്‍വ്വാഹക സമിതി അംഗം സത്യന് പൂച്ചക്കാട്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഗീതാ കൃഷ്ണന്, സാഷിയ സി.എം. ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ഥികളായ സുകുമാരന്‍ പൂച്ചക്കാട്, ഷക്കീല ബഷീര്‍, പ്രീത, ഉദുമ മണ്ഡലം ചെയര്മാന് ഹമീദ് മാങ്ങാട്, കണ്‍വീനര്‍ ഭാസ്കരന്‍നായര്‍ നേതാക്കളായ കെ.എ.അബ്ദുള്ള ഹാജി, എം.പി.എം.ഷാഫി, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ് പളളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ സംസാരിച്ചു.