മംഗളൂരു : നിശബ്ദ വോട്ടോടെ കർണാടക നിയമസയിൽ ബി ജെ പി സർക്കാർ പാസാക്കിയ ഗോവധ നിരോധന നിയമം കാസർകോട് ജില്ലയിലെ ഉൾപ്പടെ ബീഫ് വിൽപ്പനയെ ഗുരുതരമായി ബാധിക്കും.
ജില്ലയിൽ അറവിനായി കൊണ്ടുവരുന്ന മാടുകളിൽ തൊണ്ണൂറ് ശതമാനവും മംഗലാപുരം പ്രദേശങ്ങളിൽ നിന്നുമാണ് കൊണ്ടുവരാറുള്ളത്.
നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതോടെ മാടുകളെ കേരളത്തിലേക്ക് കടത്തുന്നതും ഏഴ് വർഷം ജയിൽ ശിക്ഷയോ അഞ്ച് ലക്ഷം രൂപ പിഴയോ ഒടുക്കാനുള്ള കുറ്റമാകും. നിരോധനത്തിൽ പശുവിന് പുറമെ, കാള, പോത്ത് എന്നിവയെ കൂടി ഉൾപ്പെടുത്തിയതാണ് കർണാടയിൽ നിന്നുള്ള മാട് വരവിനെ പൂർണ്ണമായും തടഞ്ഞിരിക്കുന്നത്.
ഇതോടെ മാടുകളെ വിൽപ്പന നടത്തുന്ന കർണാടകയിലെ ബി ജെ പി അനുഭാവികൾ ഉൾപ്പെടെയുള്ളവരുടെ ഭാവിയും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നാളെ മുതൽ ജില്ലയിൽ ബീഫ് കിട്ടാക്കണി ആകുമെന്നാണ് ഇറച്ചി മേഖലയിൽ നിന്നുള്ളവരുടെ കണക്ക്കൂട്ടൽ