കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാർഥി കാസർകോട് ബേഡകത്തെ സിപിഎം പാർട്ടി ഗ്രാമത്തിൽ എത്തി കാമുകനെ വിവാഹം കഴിച്ച് പുതിയ ദാമ്പത്യത്തിലേക്ക് കടന്നു. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് വീടുവിട്ടത്.
നാല് ദിവസം മുമ്പ് രാത്രിയായിരുന്നു ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തി യുവതി കാമുകനൊപ്പം കാസർകോട്ടേക്ക് കടന്നത്. ബേഡഡുക്ക
സിപിഎം കോട്ടയിലെ
അരിച്ചെപ്പ് സ്വദേശിയായ അഭിലാഷിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്.അഭിലാഷിന്റെ കുടുംബം ഉറച്ച സിപിഎമ്മുകാരാണ്. അമ്മ ഭവാനി പാർട്ടി അംഗമാണ്. അച്ഛൻ തിരുവനന്തപുരം സ്വദേശി രാജശേഖരൻ നേരത്തെ മരിച്ചു. അനുജൻ അഭിജിത്. ഒളിച്ചോടി ബേഡ കത്തെത്തിയ ഇരുവരും ബേഡകം
പോലീസിൽ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായി.അതിനിടെ യുവതിയെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് പേരാവൂര്‍ സ്റ്റേഷന് പരിധിയിലുളള സ്വന്തം വീട്ടിലേക്ക് സ്ഥാനാര്‍ഥി വന്നത്. ഇവിടെ നിന്നാണു കാമുകനൊപ്പം നാടകീയമായി കടന്നുകളഞ്ഞത്.
സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയ വാര്‍ത്ത ബിജെപി കേന്ദ്രങ്ങളില്‍ കനത്ത ആഘാതവും നാണക്കേടും ഉണ്ടാക്കി. വോട്ട് തേടി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. സ്ഥാനാര്‍ഥിയുടെ തിരോധാനം സംബന്ധിച്ച് പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി യതിനിടെയാണ് യുവതി ബേഡകത്തെ സിപിഎം കോട്ടയിൽ എത്തിയ വിവരം കിട്ടിയത്