കാഞ്ഞങ്ങാട്: ആശുപത്രിയില്‍ എത്തിയ ആറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. മൂന്നാംമൈല്‍ സ്വദേശി അനില്‍ കുമാറിനെ(27)യാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകിട്ട് സുഖമില്ലാതിരുന്ന അമ്മയോടൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഒ.പി വിഭാഗം കൗണ്ടറിനടുത്ത് ക്യൂ നില്‍ക്കുന്നതിനിടയിലാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. കുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട അമ്മ ബഹളം വെച്ചതിനെതുടർന്ന് അവിടെ ഉണ്ടായിരുന്നവര്‍ യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു..