ഭര്‍ത്താവിനെ ബന്ദിയാക്കി; 35കാരിയെ 17പേര് കൂട്ടബലാല്‍സംഗം ചെയ്തു
റാഞ്ചി: മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളുംവാങ്ങി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ 17പേര്‍ചേര്‍ന്ന് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. ജാര്‍ഖണ്ഡിലെ ദുംകയില്‍ രാത്രി എട്ടുമണിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സഭവം നടന്നത്. ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷമായിരുന്നു യുവതിയെ പീഡിപ്പിച്ചത്.വീട്ടിലേക്ക് മടങ്ങവെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ ഇരുവരെയും തടഞ്ഞു. ഇവരെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷം യുവാക്കള്‍ തന്നെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി തന്നെയാണ് പരാതി നല്‍കിയത്. ഒരു പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. ശേഷിക്കുന്ന പ്രതികളെ തിരിച്ചറിയാന്‍ മാര്‍ക്കറ്റിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.