യു പിയിൽ പതിമൂന്നും പതിനൊന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ .
ജലോന്‍ : പതിമൂന്നും പതിനൊന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പതിമൂന്നുകാരന് ഒഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പതിനൊന്നു വയസ്സുള്ള മറ്റൊരു കുട്ടി അവിടെ കാത്തുനിന്നു. തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുരുന്നെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാര്‍ ചേര്‍ന്നാണ് രണ്ടു പേരെയും പിടികൂടിയത്. ഇതുവരെയും പൊലീസിനു കൈമാറി.ഇവരെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു