ഗര്‍ഭം അലസിയത് മനോവിഷമത്തിലാക്കി, നീലേശ്വരം ഓര്‍ച്ച പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി ഇന്നലെ രാവിലെ 10 മണി വരെ പെരിയ കേന്ദ്ര സർവ്വകലാശാലയിൽ ജോലിയിൽ തുടർന്നിരുന്നു, ജസ്നയുടെ ദുരൂഹ മരണത്തില്‍ നടുങ്ങി നീലേശ്വരം
കാഞ്ഞങ്ങാട്: പെരിയ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ലാബ് അസിസ്റ്റന്റെയി സേവനമനുഷ്ഠിച്ചിരുന്ന വിവാഹിതയായ എണ്ണപ്പാറ സ്വദേശിയും ഇലപ്പാള്‍ കാഞ്ഞങ്ങാട് സൗത്തില്‍ താമസക്കാരിയുമായ ജസ്ന ബി ബി. യുടെ മരണം നീലേശ്വരം നിവാസികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തോടെ
നീലേശ്വരം ഓര്‍ച്ച പുഴയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ രാവിലെ തങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന ജസ്ന ബി ബി യാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.
പെരിയ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ലാബ് അസിസ്റ്റന്റ് ആയിരുന്നു വിവാഹിതയായിരുന്നു യുവതി . നാലു മാസം ഗര്‍ഭിണിയായിരുന്ന യുവതിയുടെ ഗര്‍ഭം അലസിയതും രക്തത്തില്‍ സോഡിയം കുറയുന്ന അസുഖവുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ ആദ്യ നിഗമനം.
ഓര്‍ച്ച പുഴയില്‍ ബുധനാഴ്ച വൈകിട്ടോടെ കൂടിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കൂകയുള്ളവെന്ന് നീലേശ്വരം പൊലീസ് വ്യക്തമാക്കി.