ഓൺലൈൻ ക്ലാസിനായി മകൾ മൊബൈൽ തുറന്നപ്പോൾ കണ്ടത് അച്ഛനും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ.. വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ പോലീസ്റ്റേഷനിൽ
കർണാടക : ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാന്‍ അച്ഛന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടിവന്ന പെൺകുട്ടി മൊബൈലില്‍ കണ്ടത് അച്ഛനും
മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ്.
സംഭവം കര്‍ണ്ണാടകയിലെ മാണ്ഡ്യയിലാണ്. സംഭവം പെൺകുട്ടി അമ്മയെ അറിയിച്ചു. അമ്മ ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.. പിന്നെ അവിടെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.
കര്‍ണ്ണാടകയിലെ മണ്ഡ്യയ്ക്ക് അടുത്ത് നാഗമംഗലം താലൂക്കില്‍ നടന്ന സംഭവം സംബന്ധിച്ച് ദേശീയ മാധ്യ മങ്ങളില് വന്ന റിപ്പോര്‍ട്ട് ഇങ്ങനെയാണ്. പഠന ആവശ്യത്തിന് അച്ഛൻറെ ഫോൺ വാങ്ങി യാദൃശ്ചികമായി ഗ്യാലറി നോക്കിയപ്പോൾ അച്ഛന്റെ ഫോണില്‍ കണ്ടത്. മറ്റൊരു സ്ത്രീയുമായുള്ള അച്ഛൻറെ സ്വകാര്യങ്ങൾ രംഗങ്ങൾ. ഇതോടെ മാതാവിനെ കാര്യങ്ങള്‍ പെണ്‍കുട്ടി അറിയിച്ചു. ചില മഹിള സംഘടനകളുടെ സഹായത്തോടെ ഈ സ്ത്രീ പോലീസിനെ സമിപിച്ചു. ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നും തനിക്ക് വിവാഹമോചനം വേണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം. പോലീസ് ഉടനെ ഭർത്താവിനെ വിളിച്ചു വരുത്തി. എന്നാൽ വിവാഹ മോചനത്തിന് സമ്മതിക്കില്ലന്നാണ് ഭർത്താവിൻറെ
നിലപാട്. ഇതോടെ പൊലീസ് കുഴഞ്ഞു. പ്രശ്ന പരിഹാരത്തിന് അനുരഞ്ജന ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ടുപേരും നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതോടെ ഭർത്താവിനെതിരെ കേസ് എടുക്കണമെന്നായി സ്ത്രീ. എന്നാല്‍ ഏത് വകുപ്പ് പ്രകാരം കേസ് എടുക്കും എന്നത് പൊലീസിനെ കുഴക്കി. ഐടി വകുപ്പ് പ്രകാരം കേസെടുക്കാനാണെങ്കിൽ വീഡിയോ മറ്റാർക്കെങ്കിലും ലും ഷെയർ ചെയ്യണം. ഷെയർ ചെയ്തതിൻറെ ഒരു തെളിവും മൊബൈലിൽനിന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. പിന്നെയുള്ള മാർഗ്ഗം വീഡിയോയിൽ ഉള്ള സ്ത്രീയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതന്നാണ്. ഇവിടെയും കേസെടുക്കാനുള്ള വകുപ്പ് പോലീസിന് ലഭിച്ചില്ല, കൂടുതൽ അന്വേഷണം വിധേയമാക്കി കേസെടുക്കാമെന്ന് സമാധാനപ്പെടുത്തിയാണ് യുവതിയെ തിരിച്ചയച്ചത്. മൊബൈലിൽ സ്വകാര്യചിത്രങ്ങൾ പകർത്തുന്നവർക്ക് ഇതൊരു പാഠമാണന്നാണ് വിലയിരുത്തൽ.