കുഞ്ഞാലിക്കുട്ടി തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഡൽഹിയോട് വിട പറയും. അടുത്തതവണ ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവയ്ക്കും. നിമയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. അടുത്തതവണ ഭരണം ലഭിക്കുകയാണെങ്കിൽ ഉപമുഖ്യമന്ത്രിസ്ഥാനമാണ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുക. ഇത് അനുവദിക്കാതിരിക്കാൻ കോൺഗ്രസിന് നിർവാഹവുമില്ല. കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വഹാബ് എം.പിയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍ ഷംസുദ്ദീനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കും. നിയമ സഭാ തെരെഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂ ടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യു ഡി എഫില്‍ കരുത്താര്‍ജ്ജിക്കാനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാ ന്നിദ്ധ്യം അനിവാര്യമാണെന്നാണ് നേതാക്കളുടെ പക്ഷം. കേരളാ കോണ്‍ഗ്രസ് മാണിയും സോഷ്യലിസ്റ്റ് ജനതയും യുഡിഎഫ് വിട്ടതിനാല്‍ മുസ്ലിം ലിഗിന് കുടുതല്‍ സീറ്റിന് അവകാശമുണ്ട്. 2021ല്‍ നടക്കുന്ന തിരഞ്ഞെടു പ്പിൽ 2016നെക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. നിലവിലെ സീറ്റുകള്‍ നിലനിറുത്താന്‍ കഴിയുന്നതിനോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ തവനൂര്‍ അടക്കമുളള മണ്ഡലങ്ങളും ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ലീഗ് കണക്കുകുൂട്ടുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മാത്രമല്ല, മുന്നണിക്കും അനുകൂലഘടകമായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.ദേശീയ തലത്തിലേക്ക് മാറിയപ്പോഴും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങളില്‍ പി.ജെ. ജോസഫ് വിഭാഗത്തെ കൂടെ നിറുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് തന്നെയാണ് യുഡി എ ഫിന്റെ പ്രതീക്ഷ. അതിനുവേണ്ട ചാണക്യതന്ത്രങ്ങൾ ഒരുക്കാൻ കുഞ്ഞാലിക്കുട്ടിക്ക് മാത്രമേ നിലവിൽ സാധിക്കുള്ളൂ എന്നാണ് യു ഡി എഫ് വിലയിരുത്തുന്നത്.