തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ..
ഉമ്മന്‍ചാണ്ടി വന്നാലും കാസര്‍കോട്ടെ ഈസ്റ്റ് എളേരിയിലെ വിവേകമുള്ള ജനം കുലുങ്ങില്ല ..അഞ്ച് വര്‍ഷം മുൻപ് രൂപം കൊണ്ട ഡിഡിഎഫ് തകര്‍ത്തത് യു ഡി എഫിന്റെ പൊന്നാപുരം കോട്ട.
കാസര്‍കോട്: യുഡിഎഫ് മുന്നണിയുടെ അഴിമതിയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെട്ട ഒരു പഞ്ചായത്ത് ഉണ്ട്. ഈസ്റ്റ് എളേരി എന്നതാണ് ആ നാടിൻറെ നാമം. അന്താരാഷ്ട്ര വിഷയങ്ങളോ വിവാദ വിഷയങ്ങളും പരിഗണിച്ചല്ല ഞങ്ങൾ വോട്ട് ചെയ്യുന്നത്. എൻറെ “മുറ്റം” മാത്രമാണ് ഇവിടെ വോട്ടിന് ആധാരം. പ്രാദേശികമായി ജനങ്ങൾക്ക് എന്തു ലഭിച്ചുവെന്ന് മാത്രമേ ഞങ്ങൾ ഇവിടെ വിലയിരുത്തുകയുള്ളൂ.. അത് കഴിഞ്ഞു മാത്രമാണ് മറ്റെന്തും. വിവേകമുള്ള ഓരോ ജനതയും ചിന്തിക്കേണ്ട വാക്കുകളാണ് കാസർകോട്ടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും കേൾക്കുന്നത്. ഇത്തവണ തീപാറുന്ന പോരാട്ടമാണെന്ന് മറ്റു മുന്നണികൾ പറയുമെങ്കിലും വലിയ അടിയൊഴുക്കുകൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞുണ്ടായ ഡിഡിഎഫ് എന്ന മുന്നണിയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിക്കുന്നത്. 2015ല്‍ രൂപം കൊണ്ട ഈ മുന്നണി അധികാരം പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ട തകര്‍ത്താണ്. ഇതിന് പ്രധാന കാരണമായത് നേതാക്കളുടെ അഴിമതിയും ധാർഷ്ട്യവും തന്നെയാണ്. ഫുട്ബോള്‍ ചിഹ്നത്തിലാണ് ഡിഡിഎഫ് എന്ന ജനകീയ മുന്നണിയുടെ പോരാട്ടം. ആകെയുള്ള 16 വാര്‍ഡില്‍ 13 എണ്ണത്തിലാണ് ഡിഡിഎഫ് മത്സരിക്കുന്നത്. ഒരു വാര്‍ഡില്‍ ഡിഡിഎഫ് എല്‍ഡിഎഫ് സൗഹൃദ പോരാട്ടം. ബാക്കിയുള്ളതില്‍ ഇടതുപിന്തുണയോടെ മത്സരം. അതേ സമയം ശക്തമായ പ്രചരണ പരിപാടികളുമായി സജീവമാണ് ഈസ്റ്റ് എളേരിയില്‍ മുന്നണികള്‍. എന്നാൽ അഞ്ച് വര്‍ഷത്തിനിടെ ചെയ്ത വികസന നേട്ടങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയില്‍ തന്നയാണ് ഡിഡിഎഫ്. ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രമുഖരെ രംഗത്തിറക്കിയതിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്