ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് വിജയം: സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതിനെ തുടര്‍ന്നാണ് സരിത കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാട്ടിയാണ് പത്രിക തള്ളിയത്. ഹര്‍ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം, അമേഠി എന്നിവിടങ്ങളിലാണ് സരിത മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എന്നാല്‍ അമേഠിയൊഴികെ രണ്ടിടത്തും പത്രിക തള്ളി. അമേഠിയില്‍ സരിത മത്സരിച്ചിരുന്നു.