തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്
ആവശ്യത്തിന് ജില്ലയില്‍ 924 വാഹനങ്ങള്‍ സജ്ജമായി
കാസർകോട്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രചെയ്യുന്നതിനും മറ്റും ആയി 924 വാഹനങ്ങള്‍ സജ്ജമായി.ബസ്, മിനി ബസ്,ട്രാവലര്‍,ജീപ്പ്/എല്‍ എം വി തുടങ്ങിയ വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയത്.മഞ്ചേശ്വരം ബ്ലോക്കിലേക്ക് 139 ഉം കാസര്‍കോട്,കാറഡുക്ക ബ്ലോക്കുകളിലേക്ക് 128 വീതവും കാഞ്ഞങ്ങാട് ബ്ലോക്കിലേക്ക് 69 ഉം നീലേശ്വരം ബ്ലോക്കിലേക്ക് 109 ഉം പരപ്പ ബ്ലോക്കിലേക്ക് 129 ഉം കാസര്‍കോട് നഗരസഭയിലേക്ക് 14 ഉം നീലേശ്വരം നഗരസഭയിലേക്ക് 15 ഉം കാഞ്ഞങ്ങാട് നഗരസഭയിലേക്ക് 47 ഉം വാഹനങ്ങളാണ് ഇതിനായി സജ്ജമാക്കിയത്.കൂടാതെ സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് 124 വാഹനങ്ങളും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് 22 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ എ കെ രാധാകൃഷ്ണന് അറിയിച്ചു.