ബാലറ്റ് വിതരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു , വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് 16 ന് ലഭിക്കണം
കാസർകോട് : ത്രിതല പഞ്ചായത്തിലേക്കുള്ള ഇലക്ഷന് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്ന പ്രവര്‍ത്തികള്‍ അതാത് ബ്ലോക്ക് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ ബാലറ്റ് കൃത്യമായി കിട്ടുന്നതിന് വോട്ട് രേഖപ്പെടുത്തി ഡിസംബര്‍ പതിനാറിന് നടക്കുന്ന വോട്ടെണ്ണലിന് മുമ്പായി പോസ്റ്റല്‍ ബാലറ്റ്, കൗണ്ടിംഗ് സ്റ്റേഷനിലെ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ലഭ്യമായിരിക്കണം. ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ളവര്‍ അപേക്ഷകള്‍ ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം എത്തിച്ചിട്ടുണ്ടെന്നും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.