ബേക്കൽ:
നീലേശ്വരം ഓർച്ച പുഴയിൽ 22 വയസു പ്രായമുള്ള പെൺകുട്ടിയുടെയും കോട്ടിക്കുളം കടപ്പുറത്തെ മധ്യവയസ്കന്റെയും മൃതദേഹngae കണ്ടെത്തി.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടിക്കുളം കടപ്പുറത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്കാണ് 50 വയസു പ്രായം തോന്നിക്കുന്ന പുരുഷന്റെ ജഡം കണ്ടത്. പാന്റും ഷർട്ടുമാണ് വേഷം. തളങ്കര കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഓർച്ച പുഴയിൽ ബുധനാഴ്ച വൈകിട്ടാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി .ഇവരെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ 04672280240 ( നീലേശ്വരം) 949609 1159 ( കോസ്റ്റൽ പോലീസ് ) നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.