സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 4230 മരണം 35 രോഗമുക്തി 4647കാസര്‍കോട് 52
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര്‍ സ്വദേശി സാമുവല്‍ ജോര്‍ജ് (68), പത്തനാപുരം സ്വദേശിനി മേരികുട്ടി (68), പുത്തൂര്‍ സ്വദേശിനി ഭവാനി അമ്മ (89), പത്തനംതിട്ട ആനന്ദപള്ളി സ്വദേശി സുരേഷ് (54), കൈപ്പട്ടൂര്‍ സ്വദേശിനി തങ്കമണിയമ്മ (80), പന്തളം സ്വദേശിനി അയിഷാമ്മാള് (65), ചൂരാകോട് സ്വദേശിനി മറിയ (62), പേട്ട സ്വദേശിനി ആരിഫ ബീവി (65), കോഴഞ്ചേരി സ്വദേശി ഗോപി (65), മല്ലപ്പള്ളി സ്വദേശി കെ.എം. അസീസ് (81), കുമ്പഴ സ്വദേശി ആര് അച്യുതന് (62), ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി സഹദേവന് (82), കായംകുളം സ്വദേശി ബാബു രാജേന്ദ്രന് (63), ചേര്‍ത്തല സ്വദേശിനി ഷിന്റുമോള് (21), തൃശൂര്‍ ചെറുതുരുത്തി സ്വദേശിനി നഫീസ (68), അഞ്ചേരി സ്വദേശി ഇഗ്നേഷ്യസ് (57), തൃശൂര്‍ സ്വദേശിനി സുഭദ്ര മുകുന്ദന് (68), പുന്നയൂര്‍കുളം സ്വദേശിനി പാത്തുമ്മ (75), എലവള്ളി സ്വദേശി ആന്റോ (61), മലപ്പുറം മറ്റത്തൂര്‍ സ്വദേശിനി നഫീസ (70), അരിമ്പ്ര സ്വദേശിനി ഇട്ടിച്ചു (75), വെളിയംകോട് സ്വദേശിനി അയിഷ (66), ഇന്താനൂര് സ്വദേശി അബ്ദുള്‍ അസീസ് (48), വിലയില്‍ സ്വദേശി കുഞ്ഞുമുട്ടി (70), പഴകാട്ടിരി സ്വദേശി മുഹമ്മദ് മുസലിയാര്‍ (80), ഇടയൂര് സ്വദേശിനി അജി (44), കോഴിക്കോട് നടക്കാവ് സ്വദേശി അപ്പു (75), കണ്ണൂര്‍ നരികോട് സ്വദേശിനി ലീലാമ്മ (67), പിലാകൂല് സ്വദേശിനി ഫാത്തിമ അമിര്‍ (64), ചിറയ്ക്കല്‍ സ്വദേശി കെ.വി. മൊയ്ദീന് (73), പെരിങ്ങോട്ടൂര് സ്വദേശി നജുമുനിസ (56), ചൂഴാലി സ്വദേശി നാരായണന് (81) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2507 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 508 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 562, മലപ്പുറം 643, കോഴിക്കോട് 614, തൃശൂര്‍ 496, കോട്ടയം 496, പാലക്കാട് 188, പത്തനംതിട്ട 190, കണ്ണൂര്‍ 209, വയനാട് 226, കൊല്ലം 209, ആലപ്പുഴ 188, തിരുവനന്തപുരം 113, ഇടുക്കി 47, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂര്‍ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂര്‍ 217, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,771 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,164 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1499 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ പുലിയൂര് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ജില്ലയില്‍ 52 പേര്‍ക്ക് കോവിഡ്, 29 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേര്
വീടുകളില്‍ 6852 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1297 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 739 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 79 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
22689 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1069 പേര് വിദേശത്ത് നിന്നെത്തിയവരും 838 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20782 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21442 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1007 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 728 പേര് വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ചെമ്മനാട്-3
ചെറുവത്തൂര്‍-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-3
കളളാര്‍-2
കാഞ്ഞങ്ങാട്-5
കാസര്‍കോട്- 5
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-1
കുമ്പഡാജെ-1
കുറ്റിക്കോല്‍- 1
മടിക്കൈ- 11
മുളിയാര്‍-1
നീലേശ്വരം- 2
പള്ളിക്കര- 1
പനത്തടി- 1
ഉദുമ- 3
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
മന്ജൂര്-1
ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍-2
ബേഡഡുക്ക-1
ചെമ്മനാട്-3
ദേലംമ്പാടി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-21
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-6
കുറ്റിക്കോല്‍-2
മധൂര്‍-1
മടിക്കൈ-4
മംഗല്പാടി-1
നീലേശ്വരം-6
പനത്തടി-1
ഉദുമ-1