വിശാഖപട്ടണം: കന്നി ടെസ്റ്റ് സെഞ്ചുറി ഡബിളാക്കി കര്ണാടകക്കാരന് മായങ്ക് അഗര്‍വാളിന്റെ മിന്നുംബാറ്റിംഗ്. 358 പന്തില്‍ നിന്ന് 22 ഫോറും അഞ്ച് സിക്സും സഹിതം അഗര്‍വാള്‍ ഇരട്ടസെഞ്ചുറി തികച്ചു. ഒടുവില്‍ വിവരം കിട്ടുമ്ബോള് 119 ഓവറില്‍ നാലിന് 432 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്കും(211) രവീന്ദ്ര ജഡേജയും(0) ആണ് ക്രീസില്‍.
രണ്ടാംദിനം 202 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 317 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. ചേതേശ്വര്‍ പൂജാര (ആറ്), ക്യാപ്റ്റന്‍ വിരാട് കോലി (20), രഹാനെ(15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.