പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജൂബിലി ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീപടര്‍ന്ന് കടയിലെ സാധനസാമഗ്രികള്‍ കത്തിനശിച്ചു വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്റെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാകാനായി. ഇന്ന് രാവിലെ 11 മണിയോടെ ജൂബിലി ഷോപ്പിങ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന രാമന്തളി കുന്നൂര് സ്വദേശി കടവത്ത് പുരയില്‍ ഇസ്മായിലിന്റെ ടീ ഷോപ്പിലാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടര്‍ ഇട്ടതോടെ ഗ്യാസ് ലീക്ക്യതിനെ തുടര്‍ന്ന് തീയും പുകയും ഉയരുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്സിലെ മറ്റു സ്ഥാപനങ്ങള്‍ക്ക് അപകടമാകും വിധം തീ പടര്‍ന്നതോടെ ഇടുങ്ങിയ വഴിയിലൂടെ ചെറിയ ഫയര്‍ എന്‍ജിനുമായി എത്തിയാണ് പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് സംഘം തീയണച്ചത് തൊട്ടടുത്ത സ്ഥാപനത്തിലെ ജനറേറ്ററും സമീപത്തുണ്ടായിരുന്നു മറ്റു വസ്തുക്കളും തീപിടുത്തമുണ്ടായപ്പോള്‍ തന്നെ മാറ്റിയത് വന്‍ദുരന്തം ഒഴിവാക്കി