കാസർകോട്:കാസർകോട് നഗരസഭയിലെ 2,34,35 വാർഡുകളിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ദുബായിൽ തുടക്കം കുറിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശതകോടീശ്വരനയാ വിദേശ വ്യാപാരി സുൽത്താൻ എസ് ബി കെയാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. മൂന്നു വാർഡുകളിൽ പ്രവർത്തിക്കുന്ന 5 ക്ലബ്ബുകൾ കേന്ദ്രീകരിച്ചാണ് ദുബായിൽ പ്രചരണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ ക്ലബ്ബുകൾക്ക് ഓരോന്ന് വീതം ഇരുചക്രവാഹനമായാ ബുള്ളറ്റുകൾ 40 ഇഞ്ച് എൽ. ഈ. ഡി ടിവിയും സിംഹാസന മാതൃകയിലുള്ള കസേരകളും (6എണ്ണം) മുഖ്യ ഭാരവാഹികൾക്ക് വിദേശയാത്രയുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. മാത്രമല്ല നെല്ലിക്കുന്ന് പ്രദേശം കേന്ദ്രീകരിച്ച് യുവാക്കൾക്ക് രാത്രികളെ പകലാക്കാനുള്ള വിനോദകേന്ദ്രം നിർമ്മിക്കുമെന്നും ഭാരവാഹികൾക്ക് ഉറപ്പു നൽകി. കൂടാതെ യോഗത്തിൽ പങ്കെടുത്ത അണികൾക്ക് ദുബായ് ഓഫീസിലുള്ള സുൽത്താൻ സമീറിന്റെ ചുവപ്പ് നിറത്തിലുള്ള 4 ലക്ഷം രൂപ വിലയുള്ള ഇറ്റലിയൻ നിർമിതമായ ആധുനിക സിംഹാസനത്തിൽ രണ്ടു മിനിറ്റ് വിതം ഇരിക്കാനുള്ള അവസരവും നൽകിയതോടുകൂടി പ്രവർത്തകർ ആവേശഭരിതരായി .5 ക്ലബ്ബുകളും ഇനി താൻ ഏറ്റെടുത്തു നടത്തുമെന്ന് അറിയിച്ചതോടെ ആവേശം ഇരട്ടിച്ചു. തുടർന്ന് എതിർ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഫുട്ബോളിന്റെ കാറ്റഴിച്ചു വിട്ടാണ് ദുബായിൽ നടന്ന യോഗത്തിന് തുടക്കമിട്ടത്. നെല്ലിക്കുന്ന് പ്രദേശത്തെ മുഴുവൻ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ സ്ഥാനവും നേരത്തെ സുൽത്താൻ സെമീർ ഏറ്റെടുത്തതോടെ സോഷ്യൽമീഡിയയിലും സുൽത്താന്റെ ഫോട്ടോകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് . വാട്സാപ്പ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ഇവിടെ രണ്ടു ആളുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ സ്ഥാനാർത്ഥിയെ കൂടാതെ തന്റെ ഫോട്ടോകൾ മാത്രം മതിയെന്ന് നിലപാടിനെ ചില പഴയ നേതാക്കൾ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഗൗരവത്തിൽ കാണേണ്ടെന്ന് അനുയായികൾക്ക് ഇദ്ദേഹം നിർദ്ദേശം നൽകി. പ്രദേശത്ത് വാഗ്ദാനങ്ങളുടെ പെരുമഴ വാരിവിതറുന്നതിലൂടെ യുവാക്കൾ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നും സ്ഥാനാർത്ഥിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്