ഉപ്പളയില്‍ കിണറില്‍ റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് പരിക്ക്
ഉപ്പള: ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ സമീപമുള്ള കിണറിലേക്ക് റിംഗ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര് അപകടത്തില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളി നിസാറാണ് മരണപ്പെട്ടത്. നയാബസാറില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് വന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മംഗല്‍പ്പാടി മോര്‍ച്ചറിയിലേക്ക് മാറ്റി. കരാറുകാരന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.