..
കണ്ണൂരില തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിവെട്ടേറ്റത് പോലെ ആ വാര്‍ത്ത എത്തിയത്. സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി.
കണ്ണൂര്‍് മാലൂര്‍ പഞ്ചായത്തിലാണ് സംഭവം. ഇവിടെ ഒരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയാണ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന് പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ഥി പിന്നീട് തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.
വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്തായാലും സ്ഥാനാര്‍്ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ മറുപടി പറയാനാവാത്ത അവസ്ഥയിലാണ് വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും ഒന്ന് കാത്തിരുന്ന് കൂടായിരുന്നോ എന്നാണ് പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിയോടും കാമുകനോടും ചോദിക്കാനുളളത്.