ഞങ്ങളും കേരളത്തിലാണ്, റോഡില്ലെങ്കില്‍ വോട്ടില്ല: വോട്ട് ബഹിഷ്കരണവുമായി നാട്ടുകാര്‍
കൊമ്പോട് : ദേലംപാടി പഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷവും ചേര്‍ന്ന് പതിനഞ്ചാം വാര്‍ഡ് നൂയീംവീട് (നൂജിബെട്ടു) ഗ്രാമത്തിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കൊണ്ട് മുന്നണികള്‍ക്കുള്ള വോട്ട് ബഹിഷ്കരിച്ച് നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.ഭരണ പക്ഷത്തിലും പ്രതിപക്ഷത്തിനും വോട്ട് ചെയ്യാതെ വോട്ട് ബഹിഷ്കരിക്കണമെന്ന് കൊമ്പോട് ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.ഭരിക്കുന്നപാര്‍ട്ടിയുടെ മെമ്പറല്ല വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത് എന്നത് കൊണ്ടാണ് വികസനം വരാത്തത് എന്ന് പറയുന്ന പഞ്ചായത്ത് ഭരണപക്ഷവും, പഞ്ചായത്തില്‍ ഭരണമില്ലാത്തത് കൊണ്ടാണ് വികസനം കൊണ്ട് വരാന്‍ സാധിക്കാത്തത് എന്ന് പറയുന്ന പ്രതിപക്ഷ മെമ്പറും ചേര്‍ന്ന് ഒരു നാടിനെ പൂര്‍ണമായും തഴഞ്ഞ് കൊണ്ട് മുന്നോട്ട് പോവുന്നത് അനീതിയാണെന്നും ഇനിയും ഈ രീതിയില്‍ തുടരാതിരിക്കാന്‍ വേണ്ടിയാണ് വോട്ട് ബഹിഷ്ക്കാന്‍ നിര്‍ബന്ധിതരാവേണ്ടി വന്നത് എന്നും യോഗം സൂചിപ്പിച്ചു.
കേരളത്തിലെ അഡൂരിലേക്ക് സഞ്ചാരയോഗ്യമായ പാതയില്ലാത്തത് കൊണ്ട് ലോക്ക് ഡൗണ്‍ കാലത്ത് മാസങ്ങളോളമാണ് ഗ്രാമം അടഞ്ഞ് കിടന്നത്. ഗതാഗത യോഗ്യമല്ലാതായ പരപ്പയിലെ പക്രൂട്ടിയിലെ സ്റ്റേറ്റ് ഹൈവേയുമായി ബന്ധിപ്പിക്കുന്ന പക്രൂട്ടി- നൂജിബെട്ടു ഫോറസ്റ്റ് റോഡ് നന്നാക്കി കോണ്‍ക്രീറ്റ് ചെയ്ത് തരുക,ശാലത്തടുക്കയില് നിന്നും നൂജിബെട്ടു വഴി എരിക്കടുപ്പ് വരെ റോഡ് നന്നാക്കി ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുക,നൂയീംവീടില് നിന്നും കൊമ്പോടിനെ ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ഥ്യമാക്കുക. തുടങ്ങി വര്‍ഷങ്ങളോളം പഴക്കമുള്ള ആവശ്യങ്ങളോട് അധികാരികള്‍ കാണിക്കുന്ന അവഗണനയാണ് പ്രധാനമായും വോട്ട് ബഹിഷ്കരിക്കാന്‍ കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആരാധനകള്‍ക്കായി നാട്ടുകാര്‍ ആശ്രയിക്കുന്ന കൊമ്പോട് ജുമാ മസ്ജിദിലേക്ക് ശരിയായ നടപ്പാത പോലുമില്ല.നൂജിബട്ടുവിലെ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്കുള്ള ഏക ആശ്രയമായ റോഡ് നിറയെ വലിയ കുഴികളാണ്. സ്കൂളിലേക്കും അംഗന്‍വാടിയിലേക്കും ഈ വഴി തന്നെയാണാശ്രയം.വൈദ്യുതിയുടെ ഒളിച്ച് കളി അവസാനിപ്പിക്കുക , എല്ല മൊബൈല്‍ കമ്പനികളുടേയും നെറ്റ് വര്‍ക്ക് സൗകര്യം ഈ ഗ്രമത്തിലേക്ക് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടി കാണിച്ചു.ക്ലബ് പ്രസിഡന്റ് ഫാറുഖ് നൂയിംവീട് അധ്യക്ഷം വഹിച്ച യോഗത്തില്‍ സെകട്രി നാസര്‍ ബെള്പാറ സ്വഗതവും അഷ്റഫ് കൊംബോട് ഉല്‍ഘാടനവും നിര്‍വഹിച്ചു. മുഹമ്മദ് അഷ്റഫ് നൂയിംവീട്,മൊയ്തീന് റിയാസ് നൂയിംവീട്, സത്താര്‍ കൊമ്പോട് ,ലത്തീഫ് നൂയിംവീട് ഉമ്മര്‍ സഖാഫി കൊമ്പോട്,ആസിഫ് നൂയിംവീട്,ഹാരിസ് കൊമ്പോട്, മുജീബ് നൂയിംവീട്, ഷമീര്‍ കൊമ്പോട്,അബ്ദുല്‍ ഖാദര്‍ എന്‍ വൈ, ഫൈസല്‍ നൂയിംവീട്,സുബൈര്‍ എന്‍, അഷ്റഫലി നൂയിംവീട്, അഷ്റഫ് എന്‍
ആശംസകളർപ്പിച്ച് സംസാരിച്ചു. .നാടിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മൂന്ന് മിനിറ്റ് നേരം വിളക്കണച്ച് മൗനമായിരുന്ന് അധികാരികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
ഹുസൈന് നൂയിംവീട് നന്ദി പറഞ്ഞു. ഇനിയും അവഗണന തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.